ആലുവ: അരനൂറ്റാണ്ടിലേറെയായി സാമൂഹ്യ - സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യമായ ജനസേവ സ്ഥാപകൻ ജോസ് മാവേലിയുടെ സപ്തതിആഘോഷം ഡോ. ടോണി ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. കേരള ആക്ഷൻഫോഴ്‌സ് പ്രസിഡന്റ് ഡോ. സി.എം. ഹൈദരാലി, ആലുവ ധർമ്മദീപ്തി മുൻ ഡയറക്ടർ ഫാ. പോൾ മാടശേരി, എ.എസ്. രവിചന്ദ്രൻ, എ.പി. ഉദയകുമാർ, ചിന്നൻ ടി. പൈനാടത്ത്, പി.എ. ഹംസക്കോയ, അഡ്വ. ചാർളിപോൾ, ടി.പി.എം. ഇബ്രാഹിംഖാൻ, ടി.ഇ. ഇസ്മയിൽ, ജോബി തോമസ് തുടങ്ങിയവർ പങ്കെടുത്തു.