കോലഞ്ചേരി: പൊതുവിദ്യാഭ്യാസവകുപ്പ് ഏപ്രിലിൽ നടത്തുന്ന എൽ.എസ്.എസ്, യു.എസ്.എസ് സ്‌കോളർഷിപ്പ് പരീക്ഷ എഴുതുന്ന കുട്ടികൾക്ക് ടീച്ചേഴ്‌സ് ക്ലബ് കോലഞ്ചേരിയുടെ നേതൃത്വത്തിൽ ഓൺലൈൻ പരിശീലനം ആരംഭിച്ചു. കൊവിഡ് വ്യാപനത്തെത്തുടർന്ന് ക്ലാസുകൾ നഷ്ടമായ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് പരീക്ഷ എങ്ങനെ എഴുതണമെന്ന് ആത്മവിശ്വാസം നൽകുവാൻ ഓൺലൈൻ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി തിങ്കൾ, ബുധൻ,വെള്ളി ദിവസങ്ങളിൽ വിദഗ്ദ്ധരായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ രാവിലെയും വൈകിട്ടും പരിശീലനം നൽകും. ഉദ്ഘാടന ക്ലാസുകൾ കെ.എം. നൗഫൽ, എം. വിദ്യ എന്നിവരുടെ നേതൃത്വത്തിൽ നടന്നു. ഏപ്രിൽ 3ന് നടക്കുന്ന മാതൃകാ പരീക്ഷവരെ പരിശീലനപരിപാടി നടക്കും.