eroor-sndp

കൊച്ചി: എസ്.എൻ.ഡി.പി യോഗം എരൂർ സൗത്ത് ശാഖയുടെ യോഗത്തിൽ ബി.എസ്.സി സുവോളജി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ എൻ.ആർ.കാവ്യയേയും സി.എ പരീക്ഷയിൽ ഉന്നത വിജയം നേടിയ കെ.വി.ആതിരയെയും അനുമോദിച്ചു. കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി.അഭിലാഷ് പൊന്നാട അണിയിച്ചു. ശാഖാ പ്രസിഡന്റ് എസ്.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ.പ്രസാദ്, കെ.കെ.സുബ്രഹ്മണ്യൻ, സതി ധർമ്മൻ, എൻ.എം.സുകുമാരൻ, പി.എസ്.ദിലീപ്, അനിൽകുമാർ എന്നിവർ മെമെന്റോകൾ സമ്മാനിച്ചു. ശാഖാ വൈസ് പ്രസിഡന്റ് യു.എസ് ശ്രീജിത്ത്, കെ.ആർ.ജോയി, കെ.പി.പ്രതീഷ് എന്നിവർ സംസാരിച്ചു.

എസ്.എൻ.ജംഗ്ഷൻ ഗുരുമന്ദിര നിർമ്മാണ സംഭാവന കൂപ്പൺ ഉദ്ഘാടനം എം.ആർ.പ്രസാദിന് നൽകി എം.ആർ.സത്യൻ നിർവഹിച്ചു. പി.കെ.മുരളീധരൻ കുടുംബ സഹായധനം ശാഖാ സെക്രട്ടറി കെ.കെ.പ്രസാദ് യൂണിയൻ കൺവീനർ എം.ഡി.അഭിലാഷിന് കൈമാറി.