കിഴക്കമ്പലം: അങ്കണവാടി വിദ്യാർത്ഥികൾക്കുള്ള പോഷകാഹാര വിതരണത്തിന്റെ ഭാഗമായി മിൽമ ഡിലൈറ്റ് മിൽക്കിന്റെ വിതരണോദ്ഘാടനം പൂക്കോട്ടുമോളം അങ്കണവാടിയിൽ പഞ്ചായത്തംഗം ജിബി മത്തായി നിർവഹിച്ചു. അങ്കണവാടി വെൽഫെയർ കമ്മിറ്റി മെമ്പർ പി.കെ. ഇബ്രാഹിം അദ്ധ്യക്ഷനായി. സതി ബേബി, എം.എം. അൽത്താഫ് ,സിജി ജോണി എന്നിവർ സംസാരിച്ചു.