dhijesh

ഏലൂർ: രണ്ട് വൃക്കകളും തകരാറിലായ യുവാവിന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സഹായം തേടുന്നു. മഞ്ഞുമ്മൽ പാരിക്കാപ്പിള്ളി വീട്ടിൽ ദിജേഷിന്റെ (35) വൃക്കകൾ തകരാറിലായിട്ട് നാളേറെയായി. എറണാകുളം ലിസി ആശുപത്രിയിൽ ഡയാലിസിസ് നടത്തി വരികയാണ്. ഭാര്യയും രണ്ട് മക്കളുമാണുള്ളത്. ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി 30 ലക്ഷത്തോളം രൂപ വേണ്ടി വരുമെന്ന് സ്വകാര്യ ആശുപത്രി അധികൃതർ പറയുന്നു. നിർദ്ധനരായ കുടുംബത്തിന് അനയോജ്യമായ വൃക്ക കണ്ടെത്തേണ്ടി വരും. ദിജേഷിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി നാട്ടുകാർ ചേർന്ന് സഹായ നിധി രൂപീകരിച്ചിട്ടുണ്ട്. പി.എ.ഷെറീഫ് എസ്.ഷാജി എന്നിവരാണ് കമ്മിറ്റി ചെയർമാനും , കൺവീനറും. മഞ്ഞുമ്മൽ യൂണിയൻ ബാങ്കിൽ ദിജേഷ് സഹായ നിധി അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ 34 520 2010 02 2401 , IFSC code UBl NO53 4528 .