മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളിയിൽ ആംബുലൻസും ട്രക്ക് ലോറിയും തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ ആർക്കും കാര്യമായ പരിക്കുകളില്ല. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ പെരുമ്പാവൂർ മൂവാറ്റുപുഴ എം.സി റോഡിലെ പേഴയ്ക്കാപ്പിള്ളി `എസ്´ വളവിലായിരുന്നു അപകടം. മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽനിന്നും ആലുവ രാജഗിരിയിലേക്ക് രോഗിയുമായി പോയ ആംബുലൻസ് ബസിനെ മറിക്കടക്കവേ എതിർദിശയിൽ നിന്നെത്തിയ കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചുമാറ്റുന്നതിനിടെ നിയന്ത്രണം വിട്ട് ട്രക്ക് ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു.