കോലഞ്ചേരി: സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാദ്ധ്യാപകർക്ക് ഉപജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ യാത്രഅയപ്പ് നൽകി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.പി.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മധുസൂദനൻ അദ്ധ്യക്ഷനായി. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് എം. പി. തമ്പിയെ ആദരിച്ചു. എച്ച്.എം ഫോറം സെക്രട്ടറി അനിയൻ പി. ജോൺ വിരമിക്കുന്ന അദ്ധ്യാപകരായ ടി. രമാഭായ്,സി.കെ. രാജൻ,ആനന്ദ് സാഗർ,എം.കെ. ശിവദാസൻ, കെ.കെ. ഉണ്ണിക്കൃഷ്ണൻ, സോമിനി ജേക്കബ്, സി.എസ്. രമാദേവി, ടി. ലതാകുമാരി, സിസി ടി. വർക്കി, എൻ. ലിറ്റി ജോസഫ്, ഇ.പി. സലോമി, പി.എൻ. രമാദേവി എന്നിവർ സംസാരിച്ചു.