ആലുവ: സംവരണ മാനദണ്ഡങ്ങൾ അട്ടിമറിച്ച് പിൻവാതിൽ നിയമനത്തിനെതിരെ കെ.പി.സി.സി ഒ.ബി.സി വിഭാഗം സംഘടിപ്പിച്ച പ്രതിഷേധധർണ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആലുവ ബ്ലോക്ക് ചെയർമാൻ കെ.എച്ച്. ഷാജി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറ, ജില്ലാ ചെയർമാൻ വില്യം ആലത്തറ, ജില്ലാ ഭാരവാഹികളായ പി.ആർ. നിർമൽകുമാർ, മുഹമ്മദ് റഫീഖ്, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ ആർ. രഹൻരാജ്, പി.എ. മുജീബ്, കെ.പി. സിയാദ്, രാജു കുംബ്ലാൻ, സി.പി. നാസർ, മുഹമ്മദ് സഗീർ, സി.പി. നൗഷാദ്, മുഹമ്മദ് താഹിർ, സതിഗോപി, വിനോദ് ജോസ്, കുഞ്ഞുമോൻ വാരിക്കാട്ടുകൂടി, ഷെമീർ പിലാപ്പിള്ളി, അജി, സജി രാഘവൻ, സത്താർ കീഴ്മാട്, പി.എ. സലിം തുടങ്ങിയവർ പ്രസംഗിച്ചു.