ആലുവ: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രയ്ക്ക് നാളെ രാവിലെ 11ന് ആലുവയിൽ വൻ സ്വീകരണം നൽകുമെന്ന് നിയോജകമണ്ഡലം സെക്രട്ടറി ഡൊമിനിക്ക് കാവുങ്കൽ അറിയിച്ചു. തോട്ടക്കാട്ടുകര പ്രയദർശിനി ടൗൺ ഹാൾ മൈതാനിയിൽ നടക്കുന്ന യോഗം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യു.
സ്വീകരണം വിജയിപ്പിക്കാൻ യു.ഡി.ഫ് ചെയർമാൻ ലത്തിഫ് പുഴിത്തറയുടെ അദ്ധ്യക്ഷതയിൽ കൂടിയ യു.ഡി.എഫ് യോഗം തീരുമാനിച്ചു. ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. അൻവർ സാദത്ത് എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, യു.ഡി.എഫ് കൺവീനർ എം.കെ.എ ലത്തീഫ്, ഡൊമിനിക് കാവുങ്കൽ, വി.പി. ജോർജ്, ബാബു പുത്തനങ്ങാടി, പി.എൻ. ഉണ്ണിക്കൃഷ്ണൻ, തോപ്പിൽ അബു, പി.വൈ. വർഗീസ്, സിജു തോമസ്, പി.എ. താഹീർ, ജി. വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.