കൊച്ചി: ഇടപ്പള്ളി അമൃത വിശ്വ വിദ്യാപീഠത്തിൽ യു‌.ജി‌.സി അംഗീകൃത ഓൺലൈൻ മുഴുവൻ സമയ ഡിഗ്രി പ്രോഗ്രാമുകൾ‌ ആരംഭിച്ചു. ബിരുദം പൂർത്തിയാക്കാത്തവർ, പുതിയ ബിരുദധാരികൾ, ജോലി ചെയ്യുന്ന പ്രൊഫഷണലുകൾ എന്നിവർക്കായുള്ള അമൃത എഹെഡ് എന്ന ബ്രാൻഡ് നാമത്തിലുള്ള കോഴ്സുകൾ സർവകലാശാലയുടെ കാമ്പസ് ഡിഗ്രികൾക്ക് തുല്യമാണ്. അമൃതയുടെ ഓൺലൈൻ പ്രോഗ്രാമുകൾ ഉപയോഗിച്ച്, വിദ്യാർത്ഥികൾക്ക് മികച്ച അന്താരാഷ്ട്ര സർവ്വകലാശാലകളിൽ നിന്ന് ഇരട്ട ബിരുദം നേടാനും ഇന്റർനാഷണൽ എക്സ്ചേഞ്ച്, പ്ലേസ്മെന്റ് അവസരങ്ങളിൽ നിന്ന് പ്രയോജനം നേടാനും കഴിയും. ബി.ബി‌.എ, എം‌.ബി‌.എ, ബി‌.സി‌.എ, എം‌.സി‌.എ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ എം.സി‌.എ, സൈബർ സുരക്ഷയിൽ എം.സി‌.എ എന്നിവയാണ് പ്രോഗ്രാമുകൾ. മഹാഭാരതത്തെക്കുറിച്ചുള്ള ആറ് ആഴ്ചയുടെ സർട്ടിഫിക്കറ്റ് പ്രോഗ്രാമും ഇവിടെ നടത്തും. കൂടുതൽ വിവരങ്ങൾക്ക് : www.amrita.edu/ahead, ahead@amrita.edu.