പറവൂർ: പറവൂർ - വടക്കേക്കര സർവീസ് സഹകരണബാങ്ക് നൽകുന്ന മുട്ടക്കോഴിയും കൂടും വിതരണം ആരംഭിച്ചു. ഓരോവീട്ടിലും ഓരോകോഴിക്കൂട് ഉദ്ദേശിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണിത്. വിതരണ ഉദ്ഘാടനം ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എസ്. ജയ്സി തുടങ്ങിയവർ പങ്കെടുത്തു.