കിഴക്കമ്പലം: മോറക്കാല കെ.എ. ജോർജ് മെമ്മോറിയൽ ലൈബ്രറിയിൽ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി സംസ്ഥാന ലൈബ്രറി കൗൺസിൽ നടത്തുന്ന വായനാ മത്സരത്തിന്റെ പ്രാഥമികതല മത്സരം നടത്തി. മോറക്കാല സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ പി.വി. ജേക്കബ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.കെ. വർഗീസ് അദ്ധ്യക്ഷനായി. സെക്രട്ടറി സാബു വർഗീസ്, ജെസി ഐസക്ക് എന്നിവർ സംസാരിച്ചു.