പറവൂർ: എറണാകുളം ജില്ലാ കൈത്തറി തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ല കൺവെൻഷൻ ഇന്ന് രാവിലെ പതിനൊന്നിന് പറവൂർ കെ.ആർ. ഗംഗാധരൻ സ്മാരക ഹാളിൽ നടക്കും. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനുമായ അരക്കൻ ബാലൻ ഉദ്ഘാടനം ചെയ്യും.