
കൊച്ചി : മെട്രോ റെയിൽ രണ്ടാം ഘട്ടവികസന പദ്ധതിയുടെ ഭാഗമായി സ്ഥലം, കെട്ടിടങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, തൊഴിൽ എന്നിവ നഷ്ടപ്പെടുന്നവർക്ക് മാന്യമായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കാക്കനാട് സിവിൽ സ്റ്റേഷനു മുമ്പിൽ നിരാഹാര സമരം നടത്തും.
സമിതി ജില്ലാ വർക്കിംഗ് പ്രസിഡന്റും മെട്രോ ആക്ഷൻ കൗൺസിൽ പ്രസിഡന്റുമായ ടി.ബി. നാസറിന്റെ നേതൃത്വത്തിൽ വാഴക്കാല യൂണിറ്റ് യൂത്ത് വിംഗ് പ്രസിഡന്റ് ഷമീർ കിത്തക്കേരി, സെക്രട്ടറി കെ.സി. മുരളീധരൻ, കമ്മറ്റി അംഗം ടി.കെ. മുഹമ്മദ്, വനിതാവിംഗ് വൈസ് പ്രസിഡന്റ് മെഹറു അൻവർ, സിറ്റി നോർത്ത് യൂണിറ്റ് പ്രസിഡന്റ് നൗഷാദ്, ആക്ഷൻ കൗൺസിൽ കൺവീനർ പ്രദീപ് രാമാനന്ദൻ തുടങ്ങിയവർ നിരാഹാരം അനുഷ്ഠിക്കും.
മെട്രോ ആക്ഷൻ കൗൺസലിന്റെ നേതൃത്വത്തിൽ കാക്കനാട് മേഖലയിലെ വ്യാപാരികൾ കടകളടച്ച് സിവിൽ സ്റ്റേഷനിലേയ്ക്ക് നടത്തിയ ജാഥ വാഴക്കാല യൂണിറ്റ് പ്രസിഡന്റ് കെ.വി. ജോയി ഉദ്ഘാടനം ചെയ്തു. സിവിൽ സ്റ്റേഷനു മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം പി.ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ്, ജനറൽ സെക്രട്ടറി അഡ്വ.എ.ജെ. റിയാസ്, വർക്കിംഗ് പ്രസിഡന്റ് ടി.ബി. നാസർ, മേഖല പ്രസിഡന്റ് എം.സി പോൾസൺ, റിയാസ് പീടിയേക്കൽ, റാഫി ആലപ്പാട്ട്, ആക്ഷൻ കൗൺസിൽ കൺവീനർ പ്രദീപ് രാമാനന്ദൻ, വാഴക്കാല യൂണിറ്റ് യൂത്ത് വിംഗ് പ്രസിഡന്റ് ഷമീർ കിത്തക്കേരി, സെക്രട്ടറി കെ.സി. മുരളീധരൻ, സി.എസ്. രാമചന്ദ്രൻ, അസീസ് മൂലയിൽ, ലെനിൻ പി.എസ്, അജീബ് കളപ്പുരയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.