ആലുവ: ചൂർണിക്കര പഞ്ചായത്തിലെ ഏഴാംവാർഡിൽ ഞാറക്കൽ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന വിധവയായ ജയശ്രീക്കും മകൾക്കുമായി അമ്മക്കിളിക്കൂട് പദ്ധതിയിൽ നിർമ്മാക്കുന്ന 47 -ാമത് വീടിന് തറക്കല്ലിട്ടു. എമറാൾഡ് ഗ്രൂപ്പ് എം.ഡി. മുഹമ്മദ് ഫൈസൽ സ്‌പോൺസർ ചെയ്യുന്ന വീടിന്റെ തറക്കല്ലിടൽ കർമ്മം കമ്പനി പ്രതിനിധികളായ നാസർ, മുബാറക്, ഷാജി എന്നിവർ ചേർന്ന് നിർവഹിച്ചു. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ റൈജ അമീർ,വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി ഹക്കീം, റൂബി ജിജി, സതി ഗോപി, സി.പി നൗഷാദ് എന്നിവർ സംസാരിച്ചു.
സ്വന്തമായി സ്ഥലമുണ്ടായിട്ടും സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ടു അടച്ചുറപ്പില്ലാത്ത കൂരകളിലും വാടക വീടുകളിലും കഴിയുന്ന വിധവകളായ അമ്മമാർക്കും അവരുടെ മക്കൾക്കുംവേണ്ടി അൻവർ സാദത്ത് എം.എൽ.എ നടപ്പിലാക്കുന്ന 'അമ്മക്കിളിക്കൂട് പദ്ധതി'യിൽ 38 വീടുകൾ ഇതിനകം പൂർത്തീകരിച്ചു. എട്ട് വീടുകളുടെ നിർമ്മാണം വിവിധ പഞ്ചായത്തുകളിലായി പുരോഗമിക്കുന്നു.