കൊച്ചി: ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ ലോവർ, ഹയർ ഹിന്ദി പരീക്ഷകൾ 20ന് നടക്കും. പരീക്ഷാർത്ഥികൾ 15മുതൽ വെബ്സൈറ്റിൽ നിന്നും ഹാൾടിക്കറ്റ് നമ്പർ, ഉത്തരക്കടലാസിന്റെ ആദ്യപേജ് എന്നിവ ‌ഡൗൺലോഡ് ചെയ്ത് പ്രിന്റെടുക്കണം. ചോദ്യപേപ്പർ പരീക്ഷാദിവസം വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്ത് പരീക്ഷ എഴുതാം. പരീക്ഷ കഴിഞ്ഞശേഷം ഉത്തരക്കടലാസുകൾ അയച്ചുനൽകണമെന്ന് സെക്രട്ടറി അറിയിച്ചു. www.dbhpscentral.org