kayaking-
കയാക്കിംഗ് യാത്ര

പറവൂർ: മുസിരിസ് ജലപാതയുടെ ഓളപ്പരപ്പിൽ രാജ്യത്തെ പ്രശസ്തരായ കയാക്കിംഗ് താരങ്ങൾ തുഴയെറിയാൻ എത്തും. പുഴയെ അറിയാനും ഉല്ലസിക്കാനുമായി നടത്തുന്ന ദീർഘദൂര കയാക്കിംഗ് മുസിരിസ് പാഡിലിന്റെ ഭാഗമായാണ് താരങ്ങൾ എത്തുന്നത്. 12,13 തീയതികളിലാണ് യാത്ര. താരങ്ങൾക്കൊപ്പം പുതുമുഖങ്ങൾക്കും തുഴയെറിയാൻ അവസരം ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെല്ലിഫിഷ് വാട്ടർ സ്പോർട്സ് ക്ലബും മുസിരിസ് ഹെറിറ്റേജ് പ്രൊജക്റ്റ് ലിമിറ്റഡുമാണ് സംഘാടകർ. കോട്ടപ്പുറം ബോട്ടുജെട്ടിയിൽ നിന്നും12ന് രാവിലെ എട്ടിന് യാത്രആരംഭിക്കും. പളളിപ്പുറം, കെട്ടാമംഗലം, വൈപ്പിൻ പ്രദേശങ്ങൾതാണ്ടി 13ന് കൊച്ചി ബോൾഗാട്ടിയിൽ സമാപിക്കും. ആദ്യദിവസം 20 കിലോമീറ്ററും രണ്ടാംദിവസം 40 കിലോമീറ്ററുമാണ് കയാക്കിംഗ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറോളംപേർ യാത്രയിൽ പങ്കെടുക്കും.

പുഴയുമായുള്ള ബന്ധം പുന:സ്ഥാപിക്കുക, ജലസാഹസിക കായികവിനോദങ്ങൾ ജനങ്ങളിൽ എത്തിക്കുക, നദികളിൽ അടിഞ്ഞുകൂടിയ മാലിന്യം ശേഖരിക്കുക എന്നിവയാണ് ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു. വാട്ടർ സ്പോർട്സ് രംഗത്തെ വിദഗ്ദ്ധരായ ഗൈഡുകളും പ്രൊഫഷനലുകളും അടങ്ങുന്ന ടീമാണ് യാത്ര നിയന്ത്രിക്കുന്നത്. ഫോൺ: 9400893112.