kklm
എ.ഐ.വൈ.എഫ് കൂത്താട്ടുകുളം മേഖലാ കമ്മിറ്റിക്ക് വേണ്ടി പിറവം നിയോജകമണ്ഡലം കമ്മിറ്റി ട്രഷറർ ബിനീഷ് കെ തുളസിദാസ്‌ മെമെന്റോ നൽകി ആദരിക്കുന്നു

കൂത്താട്ടുകുളം: സംസ്ഥാന സംഗീത നാടക അക്കാഡമിയുടെ ഗുരുപൂജ പുരസ്‌കാരം നേടിയ കുര്യനാട് ചന്ദ്രന് എ.ഐ.വൈ.എഫ് കൂത്താട്ടുകുളം മേഖലാ കമ്മിറ്റിയുടെ ആദരവ്. 39 വർഷമായി സംഗീതനാടക കലാരംഗത്തെ സജീവ പ്രവർത്തകനാണ്. പിറവം നിയോജക മണ്ഡലം കമ്മിറ്റി ട്രഷറർ ബിനീഷ് കെ തുളസിദാസ്‌ മെമന്റോ നൽകി ആദരിച്ചു, മേഖലാ പ്രസിഡന്റ്‌ ബിജോ പൗലോസ്, സെക്രട്ടറി പി.എം. ഷൈൻ, ആൽബിൻ ബാബു തുടങ്ങിയവർ പങ്കെടുത്തു.