
പള്ളുരുത്തി: കെ.പി.സി.സി മൈനൊരിറ്റി സെൽ ഇടക്കൊച്ചി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാചകവാത- ഇന്ധന വിലവർദ്ധനവിനെതിരെ സമരം നടത്തി.ഭാരവണ്ടിയിൽ ടൂ വീലർ കയറ്റി യാത്ര ചെയ്താണ് പ്രതിഷേധിച്ചത്. എൻ.ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.ടി.എ.സിയാദ് അദ്ധ്യക്ഷത വഹിച്ചു.ലാൽബർട്ട്, ഷീലാജെറോം, ആമിൻ, റിഡ്ജൻറിബല്ലോ, കെ.എസ്.ഷൈൻ, റഹിം നാലകത്ത് തുടങ്ങിയവർ സംബന്ധിച്ചു.