bike
ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച നിലയിൽ

അങ്കമാലി: ബൈക്ക് ലോറിയുടെ പിന്നിലിടിച്ച് ബൈക്ക് യാത്രികരായ യുവാക്കൾക്ക് പരിക്കേറ്റു. ചാലക്കുടി പരിയാരം പൊറുത്തക്കാടൻ ജിറ്റൊ(24), മേലൂർ മനക്കപ്പറമ്പിൽ വൈശാഖ് (25)എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച പുലർച്ചെ അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജിന് സമീപമായിരുന്നു അപകടം. അങ്കമാലി ഭാഗത്തുനിന്നു ആലുവ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് നിറുത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ഫയർഫോഴ്‌സിന്റെ ആംബുലൻസിൽ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ജിറ്റോയെ കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.