ആലുവ: കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിൽ ആലുവ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഏഴ് കണ്ടക്ടർമാർ ഉൾപ്പെടെ എട്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവരും കഴിഞ്ഞ ദിവസങ്ങളിൽ ഡിപ്പോയിലെ ഡോർമി​റ്ററി ഉപയോഗിച്ചവരാണ്.

അവധിക്ക് പോയ കണ്ണൂർ സ്വദേശിയെ അധികൃതർ കഴിഞ്ഞയാഴ്ച്ച നിർബന്ധിച്ച് തിരിച്ച് വിളിപ്പിച്ചിരുന്നു. ഇയാൾ തിരിച്ചെത്തി രണ്ടാം ദിവസം പനി ശക്തമായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആദ്യ കൊവിഡ് സ്ഥിരീകരിച്ചത്. തൊട്ടടുത്ത ദിവസങ്ങളിലായി കൂടെ വിശ്രമത്തിനുണ്ടായിരുന്ന ഏഴ് പേർ കൂടി രോഗി​കളായി​.