കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) ശാസ്താംകോട്ട കായലിലെ കരിമീനിനെ കുറിച്ച് പഠിക്കുന്ന ഗവേഷണ പദ്ധതിയിൽ ജൂനിയർ റിസർച്ച് ഫെല്ലോയുടെയും ഫീൽഡ് അസിസ്റ്റന്റിയും ഒഴിവിലേക്ക് 12 ന് വാക്ക് ഇന്റർവ്യൂ നടത്തും. 14 മാസത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും സഹിതം രാവിലെ 10 മണിക്ക് പനങ്ങാടുള്ള കുഫോസ് ആസ്ഥാനത്ത് ഹാജരാകണം.