ഏലൂർ: നഗരസഭയുടെ കീഴിൽ പി.എം.എ.വൈ. ലൈഫ് പദ്ധതിയിൽ ചേരുന്നതിനായി പുതിയ അപേക്ഷ സമർപ്പിക്കണം. ഈ അപേക്ഷ ഫെബ്രുവരി 11 വൈകിട്ട് മൂന്നു മണിക്കുള്ളിൽ നഗരസഭാ ഓഫീസിൽ എത്തിക്കണമെന്ന് ചെയർമാൻ അറിയിച്ചു. ഹാജരാക്കേണ്ട രേഖകൾ കരം അടച്ച രസീതിന്റെ കോപ്പി, റേഷൻ കാർഡിന്റെ കോപ്പി, ആധാർ കാർഡ് കോപ്പി, ബാങ്ക് പാസ് ബുക്ക് കോപ്പി ,നിശ്ചിത സ്ഥലത്ത് നിന്നും എടുത്ത കുടുംബസമേതമുള്ള ഫോട്ടോ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്.