വൈപ്പിൻ: സ്ത്രീ ശാക്തീകരണത്തിനും പാർശ്വവൽകൃത ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഒരു വനിതക്ക് വനിത ശിശു വികസന വകുപ്പ് മുഖാന്തിരം 2020 ദാക്ഷായണി വേലായുധൻ അവാർഡ് നൽകുന്നതിനായി നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു.അപേക്ഷക അഞ്ച് വർഷം സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിൽ വ്യാപൃതയും ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ അതിജീവിച്ച് നേട്ടങ്ങൾ ആർജിച്ചയാളുമായിരിക്കണം.എസ്. സി , എസ്. ടി വിഭാഗങ്ങൾക്ക് മുൻഗണന. വിശദ വിവരങ്ങൾക്ക് വൈപ്പിൻ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. അവസാന തിയതി 15.