
മട്ടാഞ്ചേരി: റസിയക്കും മകൻ അയാനും അന്തിയുറങ്ങാൻ ഇടമായി. കനിവ് ഭവന പദ്ധതയിൽ ഉൾപ്പെടുത്തി സി.പി.എം ചെറളായി ലോക്കൽ കമ്മറ്റിയാണ് വീട് ഒരുക്കിയത്. ഭർത്താവ് താജുദീന്റെ ആകസ്മികമായ മരണത്തെ തുടർന്ന് ഭാര്യ റസിയയും മകനും പെരുവഴിയിലായി. സ്വന്തമായി ഒരു വീട്, അതായിരുന്നു താജുദ്ദീന്റെ സ്വപ്നം.ജില്ലയിൽ 115 മത്തെ ഭവന പദ്ധതിയാണ് പൂർത്തിയായത്.137 വീടിന് തറക്കല്ലിട്ടു.ഇതിന്റെ നിർമ്മാണ ജോലികൾ നടന്നുവരികയാണ്. ഇന്നലെ നടന്ന ചടങ്ങിൽ സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ റസിയക്ക് താക്കോൽ കൈമാറി.കെ.ജെ. മാക്സി എം.എൽ.എ, കെ.എം.റിയാദ്, എം.എ.ഫക്രുദ്ദീൻ, എം.എ. താഹ, എ.എം.ആഷിക്ക്, പി.എം.ഇസ് മുദ്ദീൻ, കെ.ജെ.ആന്റണി, കെ.എ.അജയഘോഷ് എന്നിവർ ചടങ്ങിൽ പങ്കാളികളായി.