കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്തിലെ ജനപ്രതിനിധികൾക്ക് നീറാമ്മുകൾ ഗവ.ജൂനിയർ ബേസിക് സ്‌കൂളിൽ സ്വീകരണം നൽകി. പി.ടി.എ പ്രസിഡന്റ് പി.കെ.ബിനോയി അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് സി.ആർ.പ്രകാശൻ, വൈസ് പ്രസിഡന്റ് ഷീജ അശോകൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ കെ.വി.സനീഷ്, വർഗീസ് യാക്കോബ്, സിന്ധു കൃഷ്ണകുമാർ, പഞ്ചായത്തംഗങ്ങളായ സജിനി സുനിൽ, ബീന ജോസ്, സജി പീറ്റർ, ജിബു ജേക്കബ്, ബിന്ദു മനോഹരൻ, ലിസി കുര്യാക്കോസ്, എൻ.ടി.സുരേഷ്, അബിൻ വർഗീസ്, ഷൈനി ജോയി, എം.എൻ.മനു, അഡ്വ.ബിജു വി.ജോൺ സ്റ്റാഫ് സെക്രട്ടറി സാന്റി പോൾ, ഹെഡ്മിസട്രസ് മിനി വി.ഐസക് എന്നിവർ സംസാരിച്ചു.