അങ്കമാലി: ആന്ധ്രാപ്രദേശിലെ നക്‌സൽ ബാധിത പ്രദേശത്ത് നിന്നും കേരളത്തിലേയ്ക്ക് വൻ തോതിൽ കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാനിയെ എറണകുളം റൂറൽ പൊലീസ് അറസ്റ്റു ചെയ്തു.പാലക്കാട് ചോക്കാട് ചാലുവരമ്പ് ഷറഫുദിനെയാണ്(39) വിശാഖപട്ടണത്തിലെ ഗ്രാമത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്.നവംബറിൽ റൂറൽ പൊലീസ് അങ്കമാലിയിൽ നിന്നുൾപ്പെടെ 150 കിലോ കഞ്ചാവ് പിടികൂടിയിരുന്നു.തുടർന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ അങ്കമാലി സർക്കിൾ ഇൻസെപ്കടർ സോണി മത്തായി,എസ്.ഐ. ടി.എം.സൂഫി എന്നിവരടങ്ങുന്ന പ്രത്യേക സംഘം അന്വേഷണം നടത്തിയാണ് ഷറഫുദീനെ പിടികൂടിയത്.
കുറഞ്ഞ വിലയിൽ കിട്ടുന്ന കഞ്ചാവ് 1015 മടങ്ങ് വിലയ്ക്കാണ് മറ്റു സംസ്ഥാനങ്ങളിൽ വില്പന നടത്തുന്നത്.പ്രധാന കഞ്ചാവ് വില്പനകാരുമായി ഷറഫുദീന് ബന്ധമുണ്ട്.അതേപറ്റി കൂടുതൽ അന്വേഷിക്കുന്നണ്ടെന്ന് ജില്ല പൊലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു.സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ റോണി ആഗസ്റ്റിൻ,ഷൈജു ആഗസ്റ്റിൻ,ജീമോൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.