കാലടി: പുത്തൻകാവ് വഴി നടന്നു പോയ യുവതിയെ കടന്നുപിടിച്ച് അപമാനിച്ച പ്രതി മഞ്ഞപ്ര ആനപ്പാറ മുഞ്ഞേലി വിനോജിനെ (36) അറസ്റ്റു ചെയ്തു. ഇഞ്ചക്ക കവല പൂണോളി ഇടവഴിയിലൂടെ സൈക്കിളിൽ സഞ്ചരിച്ച യുവതിയെ
സ്കൂട്ടറിൽ പിൻതുടർന്നെത്തിയ പ്രതി യുവതിയെ കടന്ന് പിടിച്ച് അപമാനിക്കാൻ ശ്രമിച്ചു എന്നാണ് കേസ്.
എസ്.പി.കെ.കാർത്തികന്റെ നിർദ്ദേശ പ്രകാരം കാലടി പൊലീസ് ഇൻസ്പെക്ടർ സന്തോഷ്.ബി, സബ് -ഇർസ്പെക്ടർ മാരായ പ്രശാന്ത്.പി.നായർ, ജോസ്എം.പി.ജെയിംസ്, എ.എസ്.ഐ ജോഷി, നവാബ്. കെ.എ, നൗഫൽ, ജയന്തി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ്ചെയ്തത്. പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കി, റിമാന്റ് ചെയ്തു.