കൊച്ചി: ചോറ്റാനിക്കര മകം തൊഴൽ മഹോത്സവം 26ന് നടക്കും. ക്ഷേത്ര ചടങ്ങുകൾക്ക് പ്രാധാന്യം നൽകി കെവിഡ് മാനദ്ണ്ഡം പാലിച്ച്ആഘോഷം നടത്താൻ കൊച്ചിൻ ദേവസ്വം ബോർഡിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും യോഗം തീരുമാനിച്ചു. 26ന് ഉച്ചക്ക് രണ്ടുമണി മുതൽ രാത്രി പത്തുമണി വരെ മകം ദർശനം ഉണ്ടായിരിക്കും.

പത്ത് വയസിന് താഴെയുള്ളവർ, 60 വയസിന് മുകളിലുള്ളവർ, ഗർഭിണികൾ, അടുത്തിടെ കൊവിഡ് രോഗത്തിൽനിന്ന് മുക്തിനേടിയവർ, രോഗ ലക്ഷണമുള്ളവർ, കണ്ടെയിൻമെന്റ് സോണിലുള്ളവർ,ക്വാറന്റൈനിലള്ളവർ എന്നിവർക്ക് ദർശനത്തിന് അനുമതിയില്ല. അന്യസംസ്ഥാനത്തുനിന്ന് ദർശനത്തിനെത്തുന്നവർ 24 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് പരിശോധന റിസൾട്ട് ഹാജരാക്കണം.

യോഗത്തിൽ ഹോർഡ് പ്രസിഡന്റ് വി.നന്ദകുമാർ, അംഗങ്ങളായ വി.കെ. അയ്യപ്പൻ, എം.ജി. നാരായണൻ, ജില്ലാ കളക്ടർ എസ്. സുഹാസ്, സ്പെഷ്യൽ ദേവസ്വം കമ്മീഷണർ ജ്യോതി, ചോറ്റാനിക്കര അസിസ്റ്റന്റ് കമ്മീഷണർ ബിജു ആർ. പിള്ള, ചോറ്റാനിക്കര പഞ്ചായത്ത് അംഗം പ്രകാശ് ശ്രീധർ തുടങ്ങിയവർപങ്കെടുത്തു.