saramma-84

മൂവാറ്റുപുഴ: വടക്കൻമാറാടി കുന്നപ്പിള്ളിൽ കെ.വി. ചാക്കോയുടെ (റിട്ട. കെ.എസ്.ഇ.ബി) ഭാര്യ സാറാമ്മ (അച്ചാമ്മ - 84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വടക്കൻമാറാടി മോർ ഗ്രിഗോറിയോസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ലീല, ലില്ലി, എൽദോസ് (പ്രൊപ്രൈറ്റർ പിറവം നിരപ്പുകാട്ടിൽ തടിമിൽ),​ സാജു (റിട്ട. കൃഷി ഓഫീസർ) മരുമക്കൾ: പരേതനായ പൗലോസ്, ജോസഫ്, ജോർജ്, റെനി, ഷൈനി.