കാലടി: പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കുമായി ഡി.വൈ.എഫ്.ഐ മഞ്ഞപ്ര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പേടിക്കാതെ വിജയിക്കാം എന്ന ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. 2021 ഫെബ്രുവരി 14 ഞായറാഴ്ച്ച രാവിലെ 9.30 ന് മഞ്ഞപ്ര എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ വെച്ച് മോട്ടിവേഷൻ ക്ലാസ് നടത്തുന്നു. മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അൽഫോൻസ ഷാജൻ ഉദ്ഘാടനം ചെയ്യും. കെ .ആർ. സുമേഷ് ക്ലാസ് നയിക്കും.വിവരങ്ങൾക്ക് 8086565283, 9496645643.