കാലടി: മഞ്ഞപ്ര പഞ്ചായത്ത് ഏഴാം വാർഡ് ഗ്രാമസഭാ യോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്ജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അൽഫോൻസാ ഷാജൻ അദ്ധ്യക്ഷയായി. വാർഡുമെമ്പർ വൽസലകുമാരി വേണു, മെമ്പർമാരായ സി.വി. അശോക് കുമാർ, ജാൻസി ജോർജ്ജ്, സൗമിനീശശീന്ദ്രൻ , ഗ്രാമസഭ കോർഡിനേറ്റർ സ്മിത, ഐ.പി. പയസ്, കെ.കെ രാജശേഖരൻ.സൈമൺ, ടി.പി .വേണു,എന്നിവർ സംസാരിച്ചു.