covid

മൂവാറ്റുപുഴ: കൊവിഡ് ബാധിച്ച് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആരോഗ്യപ്രവർത്തക മരിച്ചു. ആവോലി ഗ്രാമപഞ്ചായത്ത് മൂന്നാംവാർഡ് അംഗം രണ്ടാർ കോട്ടപ്പുറത്ത് കെ.കെ ശശിയുടെ ഭാര്യ സുലോചനയാണ് (45) മരിച്ചത്. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ ആർ.ബി.എസ്.കെ നഴ്‌സയായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു.