chira
മുവാറ്റുപുഴ നഗരസഭാ രണ്ടാം വാർഡിലെ ചൊറിയംചിറ ശുചീകരിക്കുന്നു.

മുവാറ്റുപുഴ: വേനൽ ആരംഭിച്ച സാഹചര്യത്തിൽ ജല ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ചൊറിയംചിറ ശുചീകരിച്ചു.നഗരസഭ രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന വർഷങ്ങൾ പഴക്കമുളള ചിറ ചെളിയും പായലും നിറഞ്ഞ് വൃത്തി ഹീനമായിരുന്നു. ചിറ വൃത്തിയാക്കി ഉപയോഗ പ്രദമാക്കണമെന്നത് നാളുകളായുളള നാട്ടുകാരുടെ ആവശ്യമായിരുന്നു. നിരവധി കുടുംബങ്ങൾ കുളിക്കുന്നതിനും കാലികളെ കുളിപ്പിക്കുന്നതും , കുടിക്കുവാൻ വെള്ളം നൽകുന്നതിനും പ്രദേശവാസികളുടെ കൃഷി ആവശ്യങ്ങൾക്കും ആശ്രയിക്കുന്നത് ഈ ചിറയിലെ വെളളത്തേയാണ്. വേനൽ കടുത്തതോടെ മേഖലയിൽ ജലക്ഷാമം രൂക്ഷമായിരുന്നു. ഇതിന് പരിഹാരമെന്ന നിലയിലാണ നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം.അബ്ദുൾ സലാമിന്റെ നേതൃത്വത്തിൽ വാർഡ് കൗൺസിലർ സുധ രഘുനാഥ്, ഉപസമിതി അദ്ധ്യക്ഷന്മാരായ അജി മുണ്ടാട്ട്, ജോസ് കണ്ണാത്തുകുഴി എന്നിവരുടെ സഹകരണത്തോടെ ചിറ വൃത്തിയാക്കിയത്. തൊഴിലാളികളും നാട്ടുകാരും ചേർന്ന് ദിവസം മുഴുവനും പണിയെടുത്താണ് ചിറ ഉപയോഗ പ്രദമാക്കിയത്. മോട്ടോർ പമ്പ് സെറ്റ് ഉപയോഗിച്ച് വെളളം വറ്റിച്ചതിന് ശേഷം ചിറയിലെ ചെളിയും പായലും പൂർണമായും നീക്കം ചെയ്തു.