ആലുവ: എടത്തല ഗ്രാമപഞ്ചായത്തിലെ പ്രൈമറി ഹെൽത്ത് സെന്ററിലേക്ക് എം.എൽ.എ ഫണ്ടിൽ നിന്നും 7.30 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ മിനി ആംബുലൻസ് അൻവർ സാദത്ത് എം.എൽ.എ ഫ്‌ളാഗ് ഒഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പ്രീജ കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അബ്ദുൾ ഖാദർ, ജില്ലാ പഞ്ചായത്ത് മെമ്പർ റൈജ അമീർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അസ്സിസ് മുലയിൽ, ആബിദ ഷെരീഫ്, പഞ്ചായത്തംഗങ്ങളായ എം.എ. അജീഷ്, അസ്മ ഹംസ, സുമയ്യ സത്താർ, ഷൈനി ടോമി, എം.എ. നൗഷാദ്, എ.കെ അബ്ദുൾ സലീം, അംബിക, ലിജി സി.കെ, കെ.എം ഷംസുദ്ധീൻ എന്നിവർ പങ്കെടുത്തു. മെഡിക്കൽ ഓഫീസർ ഡോ. ശ്രീരേഖ അബി സംസാരിച്ചു.