മൂവാറ്റുപുഴ: കെ.എസ്.ബി.എ മൂവാറ്റുപുഴ താലൂക്ക്‌ കമ്മിറ്റി യോഗം മൂവാറ്റുപുഴ നാസ് ഓഡിറ്റോറിയത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ രവി ഉദ്ഘാടനം ചെയ്തു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്ന യോഗത്തിൽ താലൂക്ക് പ്രസിഡന്റ് കെ.കെ രാജു അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി വി.എ ഷക്കീർ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു.ട്രഷറർ കെ എം അബ്ദുൽസലാം വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. ജില്ലാ ട്രഷറർ എം.ജെ അനു സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. താലൂക്ക് ജനറൽ ബോഡി അടുത്ത മാസം 4 ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തുവാൻ കമ്മിറ്റി തീരുമാനിച്ചു, മാലിന്യ നിർമാർജനം. സർക്കാർ അംഗീകൃത കമ്പനിയുമായി മുവാറ്റുപുഴയിലെ കെ എസ് ബി എ അംഗീകൃത ബാർബർ-ബ്യൂട്ടീഷ്യൻസ് ഷോപ്പുകളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും,തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തനം ഏകോപിപ്പിക്കുന്നതിനു യോഗം തീരുമാനിച്ചു.പാമ്പാക്കുട ബ്ലോക്കിലെ തൊഴിലാളിക്ക് കിഡ്നി സംബന്ധമായ അസുഖത്തിന് ചികിത്സാ സഹായം താലൂക്ക് സെക്രട്ടറി വി എ ഷക്കീർ കൈമാറി.താലൂക്ക് ജോയിന്റ് സെക്രട്ടറി ശങ്കർ ടി ഗണേഷ് ,താലൂക്ക് ട്രഷറർ കെ എം അബ്ദുൾ സലാം എന്നിവർ സംസാരിച്ചു.