dr-mn-soman
എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ വൈദിക സംഗമം എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ വൈദിക സംഗമം എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ ഉദ്ഘാടനം ചെയ്തു. ഇതര സമുദായങ്ങളിലെ പുരോഹിതന്മാർക്ക് നൽകുന്ന ആനുകൂല്യങ്ങൾ വൈദിക സമൂഹത്തിനുകൂടി ലഭിക്കുവാൻ സർക്കാർ തലത്തിൽ എസ്.എൻ.ഡി.പി യോഗം സമ്മർദം ചെലുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി ചെയർമാൻ വിജയൻ ശാന്തി അദ്ധ്യക്ഷത വഹിച്ചു. പുതിയ അംഗങ്ങൾക്കുള്ള അംഗത്വ വിതരണം യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ നിർവഹിച്ചു. യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, വൈദിക സമിതി സംസ്ഥാന കൺവീനർ പി.വി. ഷാജി ശാന്തി എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി പി.എ. വിജയൻ ശാന്തി (പ്രസിഡന്റ്), കെ.എൻ. ശശാങ്കൻ ശാന്തി (സെക്രട്ടറി), രാജേഷ് ശാന്തി (വൈസ് പ്രസിഡന്റ്), വിഷ്ണു ശാന്തി (ജോയിന്റ് സെക്രട്ടറി) ജ്യോതിഷ് ശാന്തി, ധനുഷ് ശാന്തി, അരുൺ ശാന്തി, ശ്രീജിത് ശാന്തി, മിഥുൻ ശാന്തി, സുജിത് ശാന്തി (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.