meeting
ചൊവ്വര ഗവ: ഹയർ സെക്കൻഡറി സ്കൂൾ കവാടവും പുരസ്കാര വിതരണവും അൻവർ സാദത്ത് എം.എൽ.എ നിർവഹിക്കുന്നു

കാലടി: ജില്ലാ പഞ്ചായത്ത് ചൊവ്വര ഗവ ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിച്ച സ്കൂൾ കവാടം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. 10 ലക്ഷം രൂപയാണ് അനുവദിച്ചത്. സ്കൂൾ ഗേറ്റിന് മുൻപിൽ കവാടവും നടുമുറ്റം ടൈൽ വിരിക്കലും പൂർത്തിയാക്കി .എസ്.എസ്.എൽ.സി ,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ജെ .ജോമി അദ്ധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ് പി.മനോഹരൻ,ഷൈനി ജോർജ്, ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്റ് കെ .സി .മാർട്ടിൻ, ടി.ഡി.ഷബീർഅലി,കെ.പി.സുകുമാരൻ, അദ്ധ്യാപിക വി.ആർ.ലൗലി,ഷാജഹാൻ,ജലജകുമാരി എന്നിവർ പങ്കെടുത്തു.