palakkappalli

കൊച്ചി: അയ്യമ്പുഴ ഗിഫ്റ്റ് സിറ്റി പദ്ധതി ജനവാസ മേഖലയിൽ നിന്നും സ‌ക്കാ‌ർ തരിശ് ഭൂമിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ന്യൂനപക്ഷ മോ‌ർച്ച ധ‌ർണ നടത്തി. അടിസ്ഥാന വ‌‌ർഗത്തിന്റെ ജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ന്യൂനപക്ഷ മോർച്ച നടത്തുന്ന സമരങ്ങൾക്ക് എല്ലാ പിന്തുണയുമുണ്ടെന്ന് ധർണ ഉദ്ഘാടനം ചെയ്ത കെ.സി.ബി.സി ഡപ്യൂട്ടി ജനറൽ സെക്രട്ടറി ഫാ.ജേക്കബ് പാലക്കാപ്പള്ളി പറഞ്ഞു. വേൾഡ് കൃസ്ത്യൻ കൗൺസിൽ ചെയർമാൻ കെന്നഡി കരിമ്പിൻ കാലായിൽ, ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്, എൻ.എൽ.ജയിംസ്, ലെൻസൻ തായങ്കരി, വി.കെ.സഹദേവൻ തുടങ്ങിയവർ പങ്കെടുത്തു.