
കാലടി : കാലടി - നെടുമ്പാശേരി എയർപോർട്ട് റോഡിൽ മറ്റൂർ നീലംകുളങ്ങര ദേവി ക്ഷേത്രത്തിന് മുന്നിലുണ്ടായ ബൈക്ക് അപകടത്തിൽ ബാഡ്മിന്റൺ താരം മരിച്ചു. ചെങ്ങമനാട് തേക്കാനത്ത് വീട്ടിൽ ടി. വി .പോളിയുടെ മകൻ അശ്വിൻ പോളാണ് (25) മരിച്ചത് .ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് അപകടം. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: ലിജി. സഹോദരി: ആൻസി ജേക്കബ് (ജർമ്മനി).