കോലഞ്ചേരി: പത്താംമൈലിൽ ഗ്രാമപ്രഭ പദ്ധതിപ്രകാരം സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് വി.പി. സജീന്ദ്രൻ എം.എൽ.എ. സ്വിച്ച് ഓൺ ചെയ്തു. വായനശാലാ പ്രസിഡന്റ് എം.എസ്. മുരളീധരൻ അദ്ധ്യക്ഷനായി.പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വർഗീസ്, വൈസ് പ്രസിഡന്റ് സിനി ജോയി, സ്ലീബ ഐക്കരകുന്നത്ത്, കെ.സി. അനുകുമാർ, എൻ.എൻ. രാജൻ, ജോൺ ജോസഫ്, ജോൺ തെരുളായിൽ, കെ.ഡി. ഹരിദാസ് എന്നിവർ സംസാരിച്ചു.