കൊച്ചി: രാഷ്ട്രീയ പ്രേരിത പണിമുടക്ക് ജീവനക്കാർ തള്ളിക്കളഞ്ഞതായി ആക്ഷൻ കൗൺസിൽ ഒഫ് സ്റ്റേറ്റ് എംപ്ളോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷനും അദ്ധ്യാപക സർവീസ് സംഘടന സമരസമിതിയും അവകാശപ്പെട്ടു. യു.ടി.ഇ.എഫിന്റെ നേതൃത്വത്തിൽ നടന്ന സമരത്തിൽ ഇരുന്നൂറിൽ താഴെ ജീവനക്കാർ മാത്രമാണ് പങ്കെടുത്തത്. കൊവിഡ് മഹാമാരിയുടെ കാലത്ത് തോകത്ത് മുഴുവൻ തൊഴിലാളികഴുടെ വേതനം കുറച്ചപ്പോൾ കേരള സർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുകയാണ് ചെയ്തയത്. ക്ഷേമബത്ത കുടിശികയടക്കം അനുവദിക്കുകയായിരുന്നു. ജില്ലാ സമിതി ആരോപിച്ചു