
തോപ്പുംപടി: കൊച്ചിയിൽ കോൺഗ്രസിൽ നിന്നും രാജി വച്ച നൂറോളം പേർ സി.പി.എമ്മിൽ ചേർന്നു. കോൺഗ്രസ് പ്രാദേശിക നേതാക്കളായ കെ.ബി.അഷറഫ്, എം.സത്യൻ, പി.എച്ച്.അബ്ദുൾ സലാം എന്നിവരുടെ നേതൃത്വത്തിലുള്ളവരാണ് പാർട്ടിയിൽ ചേർന്നത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ഇന്ദു ജ്യോതിഷും ഇതിൽ ഉൾപ്പെടും.കോൺഗ്രസ് വനിതാ നേതാക്കളായ റിറ്റി സെബാസ്റ്റ്യൻ, ജാൻസിജോയ്, ഐ.ആർ.മജ്ഞുള എന്നിവരും കോൺഗ്രസ് വി
ട്ടു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് മുതൽ കോൺഗ്രസിൽ ഉടലെടുത്ത തർക്കങ്ങളും കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ പ്രാമുഖ്യം നൽകാത്തതുമാണ് ഇവർ കോൺഗ്രസ് പാർട്ടി വിടാൻ കാരണമായത്. ചുള്ളിക്കൽ ഹോട്ടൽ അബാദിൽ നടന്ന പരിപാടി സി.പി.എം. ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് നേതാക്കളുടെ അവസരവാദ രാഷ്ട്രീയ നിലപാടിൽ പ്രതിഷേധിച്ചാണ് തങ്ങൾ സി.പി.എമ്മിൽ ചേർന്നതെന്നും പ്രവർത്തകർ പറഞ്ഞു. കെ.ബി.അഷറഫ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കെ.ജെ. മാക്സി എം.എൽ.എ, കെ.എം.റിയാദ്, കെ.ജെ.ആൻ്റണി, ജെ.സനൽമോൻ, എം.ഹബീബുള്ള, എം.സത്യൻ, പി.എച്ച്.അബ്ദുൾ സലാം, കെ.ബി.സലാം തുടങ്ങിയവർ സംസാരിച്ചു.