tj-vinod-mla

കൊച്ചി : വാടത്തോട് ഓവർ ഹെഡ് വാട്ടർ ടാങ്കിലേക്ക് വെള്ളം എത്തിക്കാൻ തമ്മനം പമ്പ് ഹൗസിൽ നിന്നുള്ള പൈപ്പിടൽ പ്രവൃത്തി ടി.ജെ വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 4.9 കോടി രൂപ ചെലവഴിച്ച് നിർമിച്ച ടാങ്കിലേക്ക് റീബിൾഡ് കേരള പദ്ധതിയിൽനിന്ന് 21 കോടിരൂപ അനുവദിപ്പിച്ചാണ് പൈപ്പിടൽ പ്രവർത്തനം നടക്കുന്നത്. പദ്ധതി യാഥാർത്ഥ്യമാവുന്നതോടെ ചേരാനല്ലൂർ പഞ്ചായത്തിലെയും കൊച്ചിൻ കോർപറേഷനിൽ ഉൾപ്പെടുന്ന കുന്നുംപുറം ഡിവിഷനിലെയും കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും. സമയബന്ധിതമായി പൈപ്പ് സ്ഥാപിക്കൽ പ്രവൃത്തി പൂർത്തിയാക്കുന്നതിനുള്ള നിർദേശം ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട് എന്ന് ടി.ജെ വിനോദ് എം.എൽ.എ പറഞ്ഞു. ചേരനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി.രാജേഷ്, വൈസ് പ്രസിഡന്റ് ആരിഫ മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ മാനുവൽ, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിസി വാര്യത്ത്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ഷിമ്മി ഫ്രാൻസിസ്, സ്റ്റൻസ്ലാവോസ് ,മെമ്പർമാരായ ബെന്നി ഫ്രാൻസിസ്, ശ്രീജ, വി. കെ.ശശി എന്നിവർ പങ്കെടുത്തു.