പെരുമ്പാവൂർ: പ്രവാസലോകത്ത് കലാകായിക ചാരിറ്റി പ്രവർത്തനങ്ങളിൽ മുന്നിട്ട് നിൽക്കുന്ന പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ യു എ ഇയുടെ ആഭിമുഖ്യത്തിൽ പെരുമ്പാവൂരിന്റെ പെരുമ വാനോളം എന്ന പേരിൽ ഡോക്യുമെന്ററി മത്സരം നടത്തുന്നു. പെരുമ്പാവൂരിന്റെ ചരിത്രം, പ്രകൃതിഭംഗി, ജനപ്രതിനിധികൾ, പ്രമുഖവ്യക്തികൾീ കലാ കായിക രംഗത്തെ പ്രകത്ഭർ തുടങ്ങിയവരെ ഉൾപ്പെടുത്തിയുളള മികച്ച ഡോക്യുമെന്ററിക്ക് ഒരു ലക്ഷം രൂപയുടെ സ്വർണനാണയങ്ങൾ, രണ്ടാം സ്ഥാനക്കാർക്ക് അമ്പതിനായിരം രൂപയുടെ സ്വർണ്ണനാണയങ്ങൾ, മൂന്നാം സ്ഥാനക്കാർക്ക് 25000 രൂപയുടെ സ്വർണ്ണനാണയങ്ങൾ എന്നിവയാണ് സമ്മാനമായി നൽകുക. താത്പര്യമുളളവർ 15നകം പേര് രജിസ്റ്റർ ചെയ്യണം.