പെരുമ്പാവൂർ: കൂവപ്പടി ഗ്രാമ പഞ്ചായത്തിലെ 14, 15 വാർഡുകളിലെ തരിശായികിടന്ന 125 ഏക്കർ നെൽപ്പാടം ഐമുറിക്കര പാട ശേഖര സമിതിയുടെ നേതൃത്വത്തിൽ നെൽകൃഷിവിളവെടുത്തു. അഡ്വ.എൽദോസ് കുന്നപ്പിള്ളി എം.എൽ.എ കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം നടത്തി. മികച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു അദ്ധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഷീലാ പോൾ, ജില്ലാ മെമ്പർ മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്തംഗം അജിത് കുമാർ എ.ടി. മുനിസിപ്പൽ കൗൺസിലർ രൂപേഷ് കുമാർ , വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സിന്ധു അരവിന്ദ്, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ജി.ജി ശെൽവരാജ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.വി സുനിൽ ,മെമ്പർശശികല രമേഷ് , എ .ഡി .എ മോളി പി.എൻ ,കൃഷി ഓഫീസർ ജയ മരിയ, പാടശേഖര സമിതി പ്രസിഡന്റ് ജി.ഗോപകുമാർ , സെക്രട്ടറി ഇ.വി.സതീശൻ എന്നിവർ പങ്കെടുത്തു.