
പെരുമ്പാവൂർ: എംസി റോഡിൽ ചേലാമറ്റത്ത് പാർക്ക് ചെയ്തിരുന്ന തടിലോറിക്ക് പിറകിൽ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരൻ തത്ക്ഷണം മരിച്ചു.അയ്മുറി കാവുംപുറം ചൗക്കപറമ്പിൽ സുധാകരൻ മകൻ നിധീഷാണ് (24) മരിച്ചത്. ചൊവ്വാഴ്ച രാത്രി 10.30 യോടെയാണ് അപകടം. അങ്കമാലിയിൽ ട്രാവൽ ഏജൻസിയിൽ ജോലിനോക്കുന്ന നിധീഷ് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴിയാണ് അപകടം. മാതാവ്: ഉഷ. സഹോദരി: നിഷ.