kklm
ഒലിയപ്പുറം ജനസേവന സാംസ്‌കാരികകേന്ദ്രം അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: ഒലിയപ്പുറം ജനസേവന സാംസ്കാരികകേന്ദ്രം ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നും 10 ലക്ഷം രൂപാ ചെലവഴിച്ച് നിർമ്മിച്ച ഒലിയപ്പുറം ജന സേവന സാംസ്കാരിക കേന്ദ്രം അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തിരുമാറാടി പഞ്ചായത്തു പ്രസിഡന്റ് രമ മരളിധര കൈമൾ അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തു പ്രസിഡന്റ് ഉല്ലാസ് തോമസ് മുഖ്യ പ്രഭാഷണം നടത്തി. സിബി ജോർജ് ,ജോയി സിവി, എം.എം ജോർജ് ,ജോഷി കെ പോൾ ,സൈബു മുടക്കാലിൽ, സിബി ജോസഫ് ,മേഴ്സി ജോർജ്, നെവിൻ ജോർജ്ജ് എന്നിവർ സംസാരിച്ചു.