 
കൂത്താട്ടുകുളം:കൂത്താട്ടുകുളം ടൗണിൽ ജൂവൽ ജംഗ്ഷനിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ റിപ്പയർ ചെയ്യുന്ന കടക്ക് വൈകുന്നേരം 3.30 ന് തീപിടിച്ചു. താര ഇലക്ട്രോണിക്സിലാണ് സംഭവം.കടയുടമ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് തീപിടുത്തം ഉണ്ടായത്.കൂത്താട്ടുകുളം അഗ്നിരക്ഷാസേനയെത്തി തീയണച്ചു .റിപ്പയറിംഗിനായി കടയിലുണ്ടായിരുന്ന നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾ കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.