കരുമാല്ലൂർ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ 2020-21 വർഷത്തെ ജില്ലാതല അവാർഡുകൾ പ്രഖ്യാപിച്ചു. ജില്ലയിലെ ഏറ്റവും മികച്ച മൂന്നാമത്തെ കൃഷി ഓഫീസറായി കരുമാല്ലൂർ കൃഷി ഓഫീസർ ബി.എം അതുലിനെ തിരഞ്ഞെടുത്തു. കഴിഞ്ഞ വർഷം നടത്തിയ വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾക്കാണ് അവാർഡ്. തിരുവാണിയൂർ വൈ.എം.സി.എ ഹാളിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ കുന്നത്തുനാട് എം. എൽ.എ .വി . പി. സജീന്ദ്രൻ അവാർഡുകൾ വിതരണം ചെയ്തു.